Skip to main content

ജോക്കർ



ജോക്കർ. നായകന്റെ എല്ലാ ദൗർബല്യങ്ങളേയും ആകസ്മികമായി ആക്രമിക്കുന്ന അതികായനായ ഒരു പ്രതിനായകൻ. ജോക്കർ എത്രത്തോളം ശക്തനാകുന്നുവോ അത്രയും കഠിനമാണ് നായകന് അയാളെ കീഴ്പ്പെടുത്തുവാൻ. തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടേറിയ ചോയ്സുകളിലേക്ക് ബ്രൂസ് വെയിനേയും ഹാർവി ഡെന്റിനേയും ജെയിംസ് ഗോർഡനെയും മറ്റെല്ലാവരേയും നിർബന്ധിച്ച് ,
സമ്മർദ്ധത്തിലാക്കികൊണ്ട് ഗോഥം സിറ്റിയുടെ തനിനിറം വെളിച്ചത്ത് കൊണ്ട് വരാൻ ആഗ്രഹിക്കുന്ന, പ്രേക്ഷകർക്ക് ഒരു തരത്തിലും പിടിതരാത്ത മാനസികനിലയുളള ഒരസാധാരണ വില്ലൻ. അതിശയകരമായ സീനുകളും  ആവേശഭരിതമായ സംഭാഷണങ്ങളും. ഈ ചേരുവയിൽ ജോക്കറെ സൃഷ്ടിച്ചെടുക്കുന്നതിലായിരുന്നു 'ദി ഡാർക്ക് നൈറ്റിൽ' നോളൻ ബ്രദേഴ്സ് ശ്രദ്ധിച്ചിരുന്നത്. ഹീത്ത് ലെഡ്ജർ ആ കഥാപാത്രത്തെ അനശ്വരമാക്കുകയും ചെയ്തു.

എന്നാൽ ക്രിസ്റ്റഫർ നോളന്റെ 'ദി ഡാർക്ക് നൈറ്റ്' ഇഷ്ടപ്പെടുന്ന എല്ലാവർക്കും ജാക്വിൻ ഫീനിക്സിന്റെ  ജോക്കർ  ഇഷ്ടപ്പെടണമെന്നില്ല. (കഥാപാത്രത്തെയല്ല, സിനിമ).

(സ്പോയിലർ അലെർട്ട്)

1980കൾ. അസ്വസ്ഥമായ് കൊണ്ടിരിക്കുന്ന ഗോഥം നഗരം. പഴയൊരു അപാർട്മെന്റിൽ അസുഖബാധിതയായ അമ്മയോടൊപ്പം നിത്യ ചെലവിന് കോമാളി വേഷം കെട്ടുന്ന ആർതർ ഫ്ളെക്ക്( ജാക്വിൻ ഫീനിക്സ്).

സ്റ്റാൻഡ് അപ് കോമേഡിയൻ ആകാൻ ആഗ്രഹിക്കുന്ന അയാൾക്ക് ഒരു മോശമായ തമാശ പോയിട്ട് സ്വന്തമായി ഒരു തമാശ പോലും കയ്യിലില്ലെന്ന്  വേദനയോടെ നാം തിരിച്ചറിയുമ്പോഴേക്കും പ്രേക്ഷകരൊക്കെ അയാൾക്കൊപ്പം നിൽക്കാനും വേദനിക്കാനും തക്കവണ്ണം അയാൾ ബുളളിയിംഗിനും ദാരിദ്രത്തിനും തൊഴിൽനഷ്ടത്തിനും വിധേയനാകപ്പെട്ട്, ചികിത്സസൗകര്യങ്ങളും സന്തോഷങ്ങളും നിഷേധിക്കപ്പെട്ടവരുടെ, ജീവിതത്തിൽ അവഗണിക്കപ്പെട്ടവരുടെ,  നിവൃത്തിയില്ലാതെ തോക്ക് എടുക്കേണ്ടി വന്നവരുടെ, അപമാനിക്കപ്പെട്ടവരുടെ സ്ഥിരം കളളികളിലേക്ക് ജോക്കറെ ടോഡ് ഫിലിപ്പ്സും സ്കോട്ട് സിൽവറും വരച്ചുചേർത്തിരിക്കുന്നു.

പക്ഷേ സീസർ റോമേറോ മുതൽ ഹീത് ലെഡ്ജർ വരെയുളള ബാറ്റ്മാൻ സീരീസിലെ ജോക്കർ കഥാപാത്രങ്ങളിൽ നിന്നും പുതിയ ജോക്കർ വ്യത്യസ്തനാകുന്നത് , വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ 8 മിനിറ്റ് സ്റ്റാന്റിംഗ് ഒവേഷൻ ലഭിക്കത്തക്ക രീതിയിൽ ജാക്വിൻ ഫീനിക്സിന്റെ അസാധാരണമായ പ്രകടനത്തിനുളള ക്യാരക്ടർ സ്പേസ് നൽകുന്നതുകൊണ്ടാണ്.

ആന്തരിക നിലവിളികൾ അട്ടഹാസങ്ങളായ് അയാളിൽ നിന്നും മുഴങ്ങുമ്പോൾ, കൊലപാതകങ്ങളിൽ  മസ്തിഷ്കത്തിലെ ആനന്ദബിന്ദുക്കൾ സ്വയം കണ്ടെത്തുമ്പോൾ, ഒരേ സമയം നായകനും പ്രതിനായകനും ആകേണ്ടിവരുന്ന ആർതർ ഫ്ളെക്കിന്
തന്റെ ശോഷിച്ച ശരീരം നൃത്തം വെയ്ക്കുന്നതിനോടൊപ്പം ഒരു നഗരം മുഴുവൻ ആടുമ്പോൾ, മുൻകാല ജോക്കറിൽ നിന്നും കിംഗിലേക്കുളള ഒരു എയ്സ്കാർഡ് ലഭിക്കുന്നതു കാണാം.

“Is it just me or is it getting crazier out there?”

പുതിയയൊരു ജോക്കറെ സൃഷ്ടിക്കുകയെന്ന കഠിനമായ വെല്ലുവിളി തിരക്കഥകൃത്തുക്കൾ വളരെ ഫലപ്രദമായി മറിക്കടന്നിരിക്കുന്നു.

1980 കളുടെ മനോഹരമായ സിറ്റിസ്കേപ് ഒരുക്കിയെടുത്ത മാർക്ക് ഫ്രീഡ്ബെർഗിന്റെ പ്രൊഡക്ഷൻ ഡിസൈൻ,  ലോറൻസ് ഷേറിന്റെ ഛായാഗ്രഹണം എന്നിവ ജാക്വിൻ ഫീനിക്സിന്റെ പ്രകടനത്തെ പോലെ ഉജ്ജ്വലം.

ചിത്രം: ജോക്കർ (2019)
സംവിധാനം: ടോഡ് ഫിലിപ്പ്സ്

Comments

Popular posts from this blog

കർണ്ണൻ

പാണ്ഡവരുടേയും കൗരവരുടേയും ആയുധപരീക്ഷ. അത് കഴിഞ്ഞാൽ മധ്യവേനലവധിയാണ്. അന്ന് 100% ക്ഷാത്രഗോത്രജർക്ക് സംവരണമുളള ആ പരീക്ഷയ്ക്കിടയിലാണ് എവിടെ നിന്നോ കർണ്ണൻ പ്രത്യക്ഷപ്പെട്ട് അർജ്ജുനൻ ചെയ്യുന്ന ആയുധവിദ്യകളൊക്കെ ചെയ്യുന്നത്. സ്റ്റേഡിയത്തിലെ വ്യൂവർഷിപ്പ് വർദ്ധിച്ചു. കരഘോഷങ്ങൾ, മെക്സിക്കൻ വേവ്സ്, ബെല്ലി ഡാൻസ്.... അവസാനം അർജുനനെ കർണ്ണൻ ദ്വന്ദയുദ്ധത്തിന് വെല്ലുവിളിക്കുന്നു. ഡക്ക് വർത്ത് ലൂയീ നിയമമറിയുന്ന കൃപാചര്യർ വിസില് വിളിച്ചു. കർണ്ണനോട് പറഞ്ഞു. " ദിസ് ഗയ് ഈസ് അർജുൻ, സൺ ഓഫ് പാണ്ഡു, ദി പ്രിൻസ്. വാട്ട് എബൗട്ട് യൂ?  ഹേ യുവാവേ, നീ നിന്റെ കുലവും നാടും വ്യക്തമാക്കുക." കൃപാചര്യർ ഗ്ളാഡിയേറ്ററുമാരുടെ ഭരണഘടന വായിച്ചു. നിസ്സഹായനായി നിന്ന കർണ്ണൻ പൊടിപുരണ്ട പരീക്ഷാവേദിയുടെ വാതിൽക്കൽ വേച്ചു വന്നെത്തിനിൽക്കുന്ന വൃദ്ധനായ പിതാവിനെ കാണുന്നു. അധിരഥൻ. തേരാളി. അദർ ബാക് വേഡ് ക്ളാസ്. കർണ്ണൻ സൂതപുത്രനാണെന്ന്  തിരിച്ചറിഞ്ഞ ഭീമൻ സോഷ്യോ-എക്കണോമിക് സർക്കാസം തുടങ്ങി. "ഹേ തേരാളീ, നീ നിന്റെ ചാട്ടയുമായ് പോയ് തേര് തെളിക്കൂ."  ദുര്യോധനന് പെട്ടെന്ന് തോന്നി: 'അയ്യോ, ഞാൻ സാമൂഹ്യനീതി ഉറപ...

ജല്ലിക്കെട്ട്

കഥ നടക്കുന്നത് 70000-80000 വർഷങ്ങൾ്ക്കു മുൻപുളള ആദിമ മനുഷ്യർ (ഹണ്ടർ-ഗാതറേഴ്സ് ) കൂട്ടമായി വേട്ടയാടുന്ന  മിഡിൽ ടു അപ്പർ പാലിയോലിത്തിക് കാലഘട്ടത്തിലാണ്. പരിണാമദശയിൽ മനുഷ്യരുടെ നട്ടെല്ല് നിവർന്ന പോയതു കൊണ്ട്  പ്രസവം ദുഷ്കരമാകുകയും ജനിക്കുന്ന കുഞ്ഞിന് മാതൃസംരക്ഷണമില്ലാതെ അതിജീവിക്കാൻ സാധ്യമല്ലാത്തതു കൊണ്ട് വേട്ടയാടലിൽ നിന്നും മാറിനിൽക്കേണ്ടി വന്ന സ്ത്രീകൾ, ഇരപിടിക്കുന്ന ആൺകരുത്തിനെ ആശ്രയിക്കേണ്ടി വരുന്ന ഗോത്രകാലം. ഒറ്റയ്ക്കും കൂട്ടമായും വേട്ടയാടാൻ കഴിവുളള മെയ്കരുത്തിനെ വാഴ്ത്തിപാടുകയും, ഇരപിടിക്കലിൽ നിന്നും പിൻമാറുന്ന ആൺശരീരങ്ങളെ ഇകഴ്ത്തുകയും ചെയ്യുന്ന  അതിജീവനത്തിന്റെ സംഘബോധം...ഇവിടെ സന്കടഹർജികൾക്കും കതകടച്ച് കുടിയിൽ ഇരിക്കുന്നവർക്കും സ്ഥാനമില്ല... ഇരയുടെ ജീവഭയവും ഇരപിടിയന്റെ വിശപ്പും ... ഈ പ്രൈമറി ഇൻസ്റ്റിൻക്റ്റുകൾ  മഴത്തും വെയിലത്തും മഞ്ഞിലും  രാത്രിയിലും പുൽമേട്ടിലും മലന്ചെരിവിലും  പുഴയിലും കരയിലും  ദീർഘദൂരം ഓടിക്കുന്നുണ്ട്... മനുഷ്യനായാലും മൃഗമായാലും അർഹതയുളളവരുടെ അതിജീവനം... താൻ ഓടിച്ച് കിണറ്റിൽ ചാടിച്ച പോത്താണെന്ന് നുണപറയുന്ന പ്രോട്ടഗോണ...